x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴയെ അവഗണിച്ച് പെരുമ്പാവൂരിൽ ല​ഹ​രിക്കെതിരെ ആവേശ റാ​ലി


Published: July 4, 2026 05:19 AM IST | Updated: July 4, 2026 05:19 AM IST

പെ​രു​മ്പാ​വൂ​രി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ജ​ന​ജാ​ഗ​ര​ണ്‍ ല​ഹ​രി വി​രു​ദ്ധ റാ​ലിയിൽ കനത്ത മഴയെ അവഗണിച്ച് അണിനിരന്നവർ.

പെ​രു​മ്പാ​വൂ​ര്‍: ല​ഹ​രി വി​രു​ദ്ധ ജ​ന​കീ​യ കാ​മ്പ​യി​ന്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; ദി ​നാ​ര്‍​ക്കോ ഹ​ണ്ട് ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ജ​ന​ജാ​ഗ​ര​ണ്‍ ല​ഹ​രി വി​രു​ദ്ധ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത് ആ​യി​ര​ങ്ങ​ള്‍. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ ജാ​ഗ​ര​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ​ത്.

കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ച് പെ​രു​മ്പാ​വൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ല്‍ സം​സ്ഥാ​ന ഡി​ജി​പി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ അ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്. റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി മ​ന്ത്രി ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ ബ​ഹു​ജ​ന റാ​ലി മു​നി​സി​പ്പ​ല്‍ സ്റ്റേഡി​യ​ത്തി​ന് മു​ന്നി​ല്‍ സ​മാ​പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി തൂ​ഫാ​ന്‍ ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​വി​ട്ടു.

ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യാ​പാ​ര, വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖാ​മു​ഖം സം​ഘ​ടി​പ്പി​ച്ചു. ഇ​ത​ര സം​സ്ഥാ​ന സ്വ​ദേ​ശി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ധി​വ​സി​ക്കു​ന്ന പെ​രു​മ്പാ​വൂ​രി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച പ​ടു​കൂ​റ്റ​ന്‍ റാ​ലി അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ന​ഗ​ര​ത്തെ നി​ശ്ച​ല​മാ​ക്കി.

ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കാ​യി പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രു​ന്നു. റാ​ലി​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം സം​സ്ഥാ​ന​ത്ത് തൂ​ഫാ​ന്‍ അ​നി​വ​ര്യ​മാ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തു​റ​ന്ന ജീ​പ്പി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി റോ​ഡി​ന് ഇ​രു​വ​ശ​വും നി​ന്ന​വ​രെ അ​ഭി​വാ​ദ്യം ചെ​യ്ത് ക​ട​ന്നു​പോ​യി.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ജ​ന​ജാ​ഗ​ര​ണ്‍ റാ​ലി കാ​ണു​ന്ന​തി​ന് മാ​ത്ര​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി : "സ​ഹ​ക​രി​ക്ക​ണം ഭാ​യ്'

പെ​രു​മ്പാ​വൂ​ര്‍: ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണം അഭ്യർ ഥി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. തൂ​ഫാ​ന്‍ ജാ​ഗ​ര​ണിന്‍റെ ഭാ​ഗ​മാ​യി ക​ണ്ട​ന്ത​റ ഭാ​യ് കോ​ള​നി സ​ന്ദ​ര്‍​ശി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തെ ല​ഹ​രി​മു​ക്ത സം​സ്ഥാ​ന​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണം.

ല​ഹ​രി വി​ല്‍​പ്പ​ന​യെ​യും ഉ​പ​യോ​ഗ​ത്തെ​യും കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ദീ​ര്‍​ഘ​നേ​രം മ​ന്ത്രി ഹി​ന്ദി​യി​ല്‍ സം​സാ​രി​ച്ചു. ചി​ല വ്യ​ക്തി​ക​ളു​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ത​ങ്ങ​ളെ​ക്കൂ​ടി മോ​ശ​ക്കാ​രാ​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ മ​ന്ത്രി​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

പെ​രു​മ്പാ​വൂ​രി​ന്‍റെ യ​ഥാ​ര്‍​ഥ തി​രി​ച്ച​റി​യ​ല്‍ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഉ​യ​ര്‍​ന്ന വേ​ത​നം തേ​ടി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ മ​റ​യാ​ക്കി​യും ദു​രു​പ​യോ​ഗം ചെ​യ്തും ല​ഹ​രി മാ​ഫി​യ കേ​ര​ള​ത്തെ വ​ന്‍​ലാ​ഭം കൊ​യ്യു​ന്ന ല​ഹ​രി വ്യാ​പാ​ര​ത്തി​ന്റെ കേ​ന്ദ്ര​മാ​ക്കാ​ന്‍ ശ്ര​മി​ച്ചു.

മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് പെ​രു​മ്പാ​വൂ​ര്‍. ഏ​ഷ്യ​യി​ലെ പ്ലൈ​വു​ഡ് ത​ല​സ്ഥാ​ന​മാ​യി വ​ള​ര്‍​ന്ന ഈ ​നാ​ടി​ന്‍റെ അ​ഭി​മാ​ന​ത്തെ മ​റ​യാ​ക്കി​യാ​ണ് ല​ഹ​രി മാ​ഫി​യ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. പ്ലൈ​വു​ഡ് ക്യാ​പി​റ്റ​ല്‍ എ​ന്ന പേ​ര് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള വ​ലി​യ പോ​രാ​ട്ട​ത്തി​ലാ​ണ് പെ​രു​മ്പാ​വൂ​ര്‍. ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കു​ന്ന​തു​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​ക്ക് അ​ഭി​ന​ന്ദ​നം

തൂ​ഫാ​ന്‍ കെ​യ​ര്‍ പ​ദ്ധ​തി​യു​മാ​യി ആ​ദ്യ​മാ​യി സ​ഹ​ക​രി​ച്ച അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം 35 ഓ​ളം ആ​ശു​പ​ത്രി​ക​ള്‍ സ​ഹ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തൂ​ഫാ​ന്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ല​ഹ​രി വേ​ട്ട​യി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ല ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍.

ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും തു​ട​ര്‍​നി​രീ​ക്ഷ​ണ​വും ഒ​രു​പോ​ലെ ശ​ക്ത​മാ​ക്കു​മെ​ന്നും അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത് എ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പെ​രു​മ്പാ​വൂ​രി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളെ​യും തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും മ​റ്റ് മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഭാ​യ് കോ​ള​നി നി​വാ​സി​ക​ളു​മാ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

 

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up