കൊല്ലം: വര്‍ഗീയ അജണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പിഎം ശ്രീയില്‍ കേരളം അംഗമായി ചേരാനുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമെന്ന് ഡെമോക്രാറ്റിക്ക് ഫോറം, മൊറാര്‍ജി ഫോറം, പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷന്‍ ഫോറം എന്നീ സംഘടനകളുടെ സംയുക്ത നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലം മര്‍ച്ചന്റ് അസോസിയേഷന് ഹാളില്‍ കൂടിയ യോഗത്തില്‍ മൊറാര്‍ജി ഫോറം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡി.എം.എ. സലീം അധ്യക്ഷനായി. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോര്‍ജ് മുണ്ടയ്ക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. തകിടി കൃഷ്ണന് നായര്‍, ഫാ. കുര്യന് ജോസഫ്, ഫാ. ഗീവര്‍ഗീസ് തരകന്, നിധീഷ് ജോര്‍ജ്, എ.കെ.രവീന്ദ്രന് നായര്‍, മാജി മാത്യു, കണ്ടച്ചിറ യേശുദാസ്,
ആര്‍തര്‍ ലോറന്‍സ്, ബി. ധര്‍മ രാജന്, സായ് അനില്‍ കുമാര്‍, ഓച്ചിറ യൂസുഫ് കുഞ്ഞ്, നാസര്‍ ചക്കാല, മുഹമ്മദ് നിയാസ്, അജിത് കുമാര്‍ മാമൂട്, മംഗലത്ത് ചന്ദ്രശേഖരന്, മംഗലത്ത് നൗഷാദ്, ക.എം. ഖാന്, എഫ്. വിന്‍സെന്റ്, എന്‍. ജയകുമാര്‍, ആര്. അശോകന്, അഡ്വ. സുഖി രാജന്, ലൈല മോനച്ചന്, നേഹ മരിയ ജോര്‍ജ്, എ. സൗദ, അജന്ത ജ്വോഷ്വാ, എ. സാവിത്രി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam