കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സഭാദിനാഘോഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ ബിഷപ് മാർ ജോസ് പു
ചെമ്മലമറ്റം: കത്തോലിക്ക കോൺഗ്രസ് സീറോമലബാർ സഭയുടെ ശബ്ദമാണെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്ക കോൺഗ്രസ് നടത്തിയ സഭ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉറച്ച നിലപാടുകൾ എടുക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടൻമാരായി ശോഭിക്കാനും കത്തോലിക്ക കോൺഗ്രസിനേ കഴിയുകയുള്ളൂവെന്നും ബിഷപ് പറഞ്ഞു.
രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ജോസ് വട്ടുകുളം, ബെന്നി കിണറ്റുകര എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam