x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നു തു​രു​ത്തി-​മു​ള​യ്ക്കാംതു​രു​ത്തി-വാ​ല​ടി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചു


Published: July 4, 2026 07:42 AM IST | Updated: July 4, 2026 07:42 AM IST

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​ യി​ല്‍​നി​ന്നു തു​രു​ത്തി-​മു​ള​യ് ക്കാം​തു​രു​ത്തി-​വാ​ല​ടി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. നാ​ലു​ ബ​സു​ക​ള്‍ 32 ട്രി​പ്പു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

തു​രു​ത്തി-​മു​ള​യ് ക്കാം​തു​രു​ത്തി-​വാ​ല​ടി-​കി​ട​ങ്ങ​റ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ല​ടി ഒ​ന്നാം​ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടു​ മാ​സ​ക്കാ​ല​മാ​യി ഈ ​റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​ല്ലാ​ത്ത​തു​മൂ​ലം ഈ ​റൂ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​തം ദീ​പി​ക ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റോ​ഡ് നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള കെ​എ​സ്ടി​പി​യും കെ​എ​സ്ആ​ര്‍​ടി​സി​യും സ​ത്വ​ര​മായി‍ ഇ​ട​പെ​ട്ടാ​ണ് ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. റോ​ഡി​ന്‍റെ ക​രാ​ര്‍ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന എ​സ്പി​എ​ല്‍ ഇ​ന്‍​ഫ്രാ ക​മ്പ​നി ഉ​ട​മ രാ​ജി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യി റോ​ഡി​ല്‍ താ​ത്ക്കാ​ലി​ക അ​റ്റ​കു​റ്റ പ്പണി​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു​ മാ​സ​ക്കാ​ല​മാ​യി കൃ​ഷ്ണ​പു​ര​ത്തി​നും കാ​വാ​ലത്തിനുമാ​ണ് കെ​എ​സ് ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത് പ​റാ​ൽ-​കു​മ​ര​ങ്ക​രി-​വാ​ല​ടി റൂ​ട്ടി​ലാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ല്‍​നി​ന്നു​ള്ള നാ​ലു​ബ​സു​ക​ള്‍ പി​ന്‍​വ​ലി​ച്ച് തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി റൂ​ട്ടി​ലാ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന്‍ പ​റാ​ല്‍ റൂ​ട്ടി​ല്‍ കു​മ​ര​ങ്ക​രി​വ​രെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ അ​യ​ക്കു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റൂ​ട്ടി​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച കെ​എ​സ്ടി​പി, കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രെ പ്ര​സി​ഡ​ന്‍റ് ബി​ജോ​യി പ്ലാ​ത്താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന തു​രു​ത്തി പൗ​ര​സ​മി​തി അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up