ചങ്ങനാശേരി: എസ്ബി കോളജിലെ ബിരുദ സമർപ്പണം ഇന്നു രാവിലെ 10ന് നടക്കും. എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡി.മാവൂത് മുഖ്യാതിഥിയായിരിക്കും.
ബിരുദം സ്വീകരിക്കുന്ന വിദ്യാർഥികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ രണ്ടായിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും. കോളജ് ഗ്രൗണ്ടിലും ഇൻഡോർ സ്റ്റേഡിയത്തിലും പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam