കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ സിസിടിവി കാമറ സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹി
കിടങ്ങൂർ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകളില്‍ സിസിടിവി നിരീക്ഷണകാമറകള്‍ സ്ഥാപിച്ച പദ്ധതി മാതൃകാ പദ്ധതിയാണെന്ന് മന്ത്രി മോന്‍സ് ജോസഫ്.
സിസിസിടിവി കാമറ സ്ഥാപിക്കുന്ന ചെലവുകുറഞ്ഞ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണൻ,
കിടങ്ങൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ടിൽ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രമേശ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രാധാകൃഷ്ണൻ, തോമസ് മാളിയേക്കല്‍, വി.കെ. സുരേന്ദ്രന്, ജോസ് കൊല്ലറാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam