x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കാ​രി​ക​ള്‍ ഉ​ണ​ര​ണം, ജ​ന​ങ്ങ​ളു​ടെ ദു​രി​തം കാ​ണ​ണം : എ​സി ക​നാ​ലി​ല്‍ മ​ന​യ്ക്കി​ച്ചി​റ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ന്നു​കൂ​ടി


Published: July 4, 2026 07:43 AM IST | Updated: July 4, 2026 07:43 AM IST

എ​സി ക​നാ​ലി​ല്‍ മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടി​യ നി​ല​യി​ൽ.

ച​ങ്ങ​നാ​ശേ​രി: എ​സി ക​നാ​ലി​ല്‍ മ​ന​യ്ക്കി​ച്ചി​റ ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ന്നു​കൂ​ടി. ക​നാ​ലി​ന്‍റെ ചു​റ്റു​പാ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ൽ. കൊ​ടി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌​ടി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണ് ക​നാ​ലി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ദു​ര്‍​ഗ​ന്ധ​വും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ്യാ​പ​ക​മാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ള്ള ഉ​മ്പി​ഴി​ച്ചി​റ​യി​ല്‍ ആ​രം​ഭി​ച്ച് പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​കൂ​ടി ഹി​ദാ​യ​ത്ത്, ആ​വ​ണി ഭാ​ഗം​വ​ഴി എ​സി ക​നാ​ലി​ലേ​ക്കു​ള്ള തോ​ട്ടി​ലൂ​ടെ​യാ​ണ് അ​മി​ത​മാ​യ രീ​തി​യി​ല്‍ പ്ലാ​സ്റ്റി​ക്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ, ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍, ഡ​യ​പ്പ​റു​ക​ള്‍ തു​ട​ങ്ങി​യ മ​ന​യ് ക്കച്ചിറ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ആ​വ​ണി​ത്തോ​ട്ടി​ലെ അ​ട​ഞ്ഞു​കി​ട​ന്ന പ​ല ക​ലു​ങ്കു​ക​ളി​ലെയും ഒ​ഴു​ക്ക് ത​ട​സം ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്ത​പ്പോ​ഴാ​ണ് അ​നി​യ​ന്ത്രി​ത​മാ​യ​വി​ധം മാ​ലി​ന്യ​ശേ​ഖ​രം എ​സി ക​നാ​ലി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തി​യ​ത്. ന​ഗ​ര​ത്തി​ലെ പ​ല ഓ​ട​ക​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യ​വും ഉ​മ്പി​ഴ​ച്ചി​റ തോ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

എ​സി ക​നാ​ലി​ലെ പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും ഒ​രു​ഭാ​ഗ​ത്തു നീ​ക്കംചെ​യ്യു​ന്ന ജോ​ലി​ക​ള്‍ തു​ട​രു​മ്പോ​ഴാ​ണ് മ​റു​ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. മാ​ലി​ന്യം നീ​ക്കംചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ​യും മൈ​ന​ര്‍ ഇ​റി​ഗേ​ഷ​നും സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up