x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപയോഗശൂന്യമായി കാർഷികയന്ത്രങ്ങൾ : തു​രു​മ്പെ​ടു​ത്ത് ലക്ഷങ്ങൾ


Published: July 4, 2026 07:34 AM IST | Updated: July 4, 2026 07:34 AM IST

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കൊ​യ്ത്തുമെ​തി യ​ന്ത്രം.

ക​ടു​ത്തു​രു​ത്തി: കാ​ര്‍ഷി​കാ​വിശ്യ​ങ്ങ​ള്‍ക്കാ​യെ​ത്തി​ച്ച യ​ന്ത്ര​ങ്ങ​ള്‍ കാ​റ്റും മ​ഴ​യു​മേ​റ്റ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്താ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ കാ​ര്‍ഷി​ക​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി നാ​ശാ​വ​സ്ഥ​യി​ലു​ള്ള​ത്. തു​റ​സാ​യ സ്ഥ​ല​ത്ത് കി​ട​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ മ​ഴ​യ്ക്കും വെ​യി​ലി​നു​മൊ​പ്പം കാ​ടു​ക​യ​റി മൂ​ടി​യ നാ​ശാ​വ​സ്ഥ​യി​ലാ​ണ്. കൊ​യ്ത്തി​നും മെ​തി​ക്കും ന​ടീ​ലി​നും മ​റ്റു​മാ​യി ക​ര്‍ഷ​ക​ര്‍ക്ക് വാ​ട​ക​യ്ക്കു ന​ല്‍കി​യി​രു​ന്ന യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ര്‍ഷി​കോ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ധി​കാ​രി​ക​ളു​ടെ ക​ണ്‍മു​മ്പി​ല്‍ കി​ട​ന്നുന​ശി​ക്കു​ന്ന​ത്. 25 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന കൊ​യ്ത്ത് മെ​തി​യ​ന്ത്രം, ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന ന​ടീ​ല്‍ യ​ന്ത്ര​ങ്ങ​ള്‍, മ​റ്റു യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്‍ഷി​കോ​പ​ക​ര​ണ​ങ്ങ​ളാ​ണ് നാ​ശാ​വ​സ്ഥ​യി​ലു​ള്ള​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ഗ്രോ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടേ​താ​ണ് കാ​ര്‍ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് വാ​ങ്ങി​യ​താ​ണ് കൊ​യ്ത്ത് മെ​തി​യ​ന്ത്രം. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ത​ന്നെ യ​ന്ത്രം ത​ക​രാ​റി​ലാ​യി. അ​ന്ന​ത്തെ ഭ​ര​ണസ​മി​തി പ​ല​ത​വ​ണ യ​ന്ത്രം ന​ന്നാ​ക്കി​യെ​ങ്കി​ലും വീ​ണ്ടും കേ​ടാ​യ​തോ​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​നും വ​ര്‍ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്‍ ഷെ​ഡി​ല്‍ കൊ​യ്ത് മെ​തി​യ​ന്ത്രം സൂ​ക്ഷി​ച്ചു. പി​ന്നീ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍മി​ക്കു​ക​യും ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ കേ​ടാ​യ കൊ​യ്ത്ത് മെ​തി​യ​ന്ത്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​ള്ള പു​ര​യി​ട​ത്തി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ക​ര്‍ഷ​ക​ര്‍ക്കാ​യി വാ​ങ്ങി​യ ന​ടീ​ല്‍ യ​ന്ത്ര​ത്തി​ന്‍റെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്.

ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള കാ​ര്‍ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍ വെ​യി​ലിലും മ​ഴ​യിലും ന​ശി​ക്കാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ഒ​രു ഷെ​ഡ് പോ​ലും നി​ര്‍മി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. യ​ന്ത്ര​ങ്ങ​ള്‍ ന​ന്നാ​ക്കി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം കാ​ല​ഹ​ര​ണ​പ്പെ​ട്ടെ​ങ്കി​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് വി​ഭാ​ഗം വി​ല നി​ശ്ച​യി​ച്ചു ലേ​ലം ചെ​യ്യ​ണം. വെ​യി​ലും മ​ഴ​യു​മേ​റ്റ് കാ​ര്‍ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ക​ര്‍ഷ​ക​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​ര്‍ഷ​ക​രും നാ​ട്ടു​കാ​രും ചൂ​ണ്ടികാ​ണി​ക്കു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up