ചങ്ങനാശേരി: അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവദീപ്തി എസ്എംവൈഎം നേതൃത്വം നല്കുന്ന ഇരുപതാമത് നിരണം തീര്‍ഥാടനം നാളെ നടക്കും. രാവിലെ 6.30ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
തുടര്‍ന്ന് അതിരൂപതാ വികാരിജനറാള്‍ മോൺ.ആന്റണി എത്തയ്ക്കാട്ട് കത്തിച്ച തിരി അതിരൂപത പ്രസിഡന്റ് അലക്സ് മത്തുമ്മേലിനും പതാക ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി ഫിലിപ്പോസിനും നല്കി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് മാര്‍ഗനിര്‍ദേശ പ്രസംഗം നടത്തും. തീര്‍ഥാടനം സെന്‍ട്രല്‍ ജംഗ്ഷൻ, ളായിക്കാട്, ഇടിഞ്ഞിലം, വേങ്ങൽ, കാവുംഭാഗം, പൊടിയാടി വഴി നിരണത്തെത്തും.
കല്‍വിളക്കില്‍ തിരിതെളിച്ച് തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രവേശിക്കും. ഫാ. സാവിയോ മാനാട്ട് പ്രാര്‍ഥന ചൊല്ലും. മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് നേര്‍ച്ചക്കഞ്ഞി നല്‍കും.
Tags : Local News Nattuvishesham Kottayam