x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യി​ൽ പ​തി​യി​രി​ക്കു​ന്നു : അ​പ​ക​ടങ്ങൾ


Published: July 4, 2026 07:31 AM IST | Updated: July 4, 2026 07:31 AM IST

അ​പ​ക​ട ഭീ​ഷി​ണി​യുയർത്തി മൂ​ര്‍ക്കാ​ട്ടു​പ​ടി​യി​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ല്‍ക്കു​ന്ന മ​ര​ത്തി​ന്‍റെ കൊ​മ്പു​ക​ള്‍.

പെ​രു​വ: കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ​തോ​ടെ ചാ​ഞ്ഞും ചെരി​ഞ്ഞും റോ​ഡ​രി​കി​ല്‍ നി​ല്‍ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍. ത​ല​യോ​ല​പ്പ​റ​മ്പ്-​പെ​രു​വ റോ​ഡി​ല്‍ പ്ലം​ചു​വ​ട്, കാ​രി​ക്കോ​ട് ക​വ​ല, കു​ന്ന​പ്പി​ള്ളി ക​ല്ലു​മ​ട ജം​ഗ്ഷ​ന്‍, മൂ​ര്‍ക്കാ​ട്ടി​ല്‍പ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ത​ണ​ല്‍ മ​ര​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്ന​ത്.

മൂ​ര്‍ക്കാ​ട്ടു​പ​ടി​യി​ല്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ല്‍ക്കു​ന്ന മ​ര​ത്തി​ന്‍റെ ക​മ്പു​ക​ള്‍ ഏ​ത് നി​മി​ഷ​വും ഒ​ടി​ഞ്ഞുവീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ബ​സ് കാ​ത്തു നി​ല്‍ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. രണ്ടു വ​ര്‍ഷം മു​മ്പ് ഈ ​മ​ര​ത്തി​ന്‍റെ ക​മ്പു​ക​ള്‍ കു​റ​ച്ചു വെ​ട്ടിമാ​റ്റി​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ട ഭീ​ഷ​ണി​യാ​യി ഇ​പ്പോ​ള്‍ മ​ര​ക്കമ്പു​ക​ള്‍ വ​ള​ര്‍ന്നുനി​ല്‍ക്കു​ക​യാ​ണ്.

അ​പ​ക​ട​ക​ര​മാ​യ നി​ല്‍ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡി​ല്‍ നി​ല്‍ക്കു​ന്ന​ മ​രം ആ​ര് വെ​ട്ടു​മെ​ന്ന് ത​ര്‍ക്ക​ത്തി​ലാ​ണ് ഇ​രു​കൂ​ട്ട​രും. അ​പ​ക​ടം ഉ​ണ്ടാ​വു​ന്ന​തി​നു മു​മ്പ് മ​ര​ക്കൊ​മ്പു​ക​ള്‍ വെ​ട്ടിമാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up