വൈക്കം വടക്കേനട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തൂഫാൻ ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ പ്രദർശന പരിപാടി നഗരസഭ ചെയർമാൻ അബ്
വൈക്കം: മയക്കുമരുന്നിന്റെ ലഹരിയല്ല ഫുട്ബോൾ ലഹരിയാണ് വേണ്ടതന്നെ സന്ദേശമുയർത്തി വൈക്കം വടക്കേനട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പ്രദർശന പരിപാടി നടന്നു. തൂഫാൻ ലഹരിവിരുദ്ധ പ്രചരണ ഭാഗമായി സ്കൂളിൽ നടന്ന ഫുട്ബോൾ പ്രദർശന പരിപാടി നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ പന്തു തട്ടി ഉദ്ഘാടനം ചെയ്തു.
മഴയെത്തുടർന്ന് നിശ്ചയിച്ചിരുന്ന ഫുട്സാൽ ചാമ്പ്യൻഷിപ്പു നടത്താനായില്ല. പിന്നീട് മയക്കുമരുന്നിനെയല്ല മറിച്ച് ഫുട്ബോളും മഴയുമൊക്കെയാണ് കുട്ടികൾ ലഹരിയാക്കേണ്ടതെന്ന് ഉദ്ഘോഷിച്ച് വിദ്യാർഥികൾ ആവേശകരമായി ഫുട്ബോൾ പ്രദർശനം നടത്തി.
റോളർ സ്കേറ്റിംഗ്, ഫുട്ബോൾ, ഹോക്കി എന്നീ സ്പോർട്ട്സ് ഇനങ്ങളിൽ 34 സംസ്ഥാന തല താരങ്ങൾ വടക്കേനട സ്കൂളിലുണ്ട്. വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത്കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി. ലത, ഹെഡ്മിസ്ട്രസ് ടി.ആർ. ഓമന, പിടിഎ പ്രസിഡന്റ് എൻ.കെ. മദനദാസ്,
കായികാധ്യാപകൻ ജോമോൻ ജേക്കബ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽ ഹോക്കി, റോളർ സ്കേറ്റിംഗ്, ഫുട്ബോളിന്റെ കുട്ടിരൂപമായ ഫുട്സാൽ സൗജന്യ പരിശീലന ക്യാമ്പ് ഇന്ന് ആരംഭിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പിൽ താത്പര്യമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.
Tags : Local News Nattuvishesham Kottayam