കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ നവീകരിച്ച
കുടമാളൂര്‍: ഓരോ ദേവാലയവും സ്വര്‍ഗീയമായ ദൈവസാന്നിധ്യത്തിലേക്ക് നമ്മെ നയിക്കുന്നവയാണന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ നവീകരിച്ച മര്‍ത്തമറിയം പഴയ പള്ളിയുടെ പുനര്‍കൂദാശ നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ആര്‍ച്ച്പ്രീസ്റ്റ് ഡോ. ജോര്‍ജ് മംഗലത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്. ദുക്റാന തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് നസ്രാണി കലാരൂപങ്ങളായ മാര്‍ഗംകളി, റമ്പാന് പാട്ട് എന്നിവ അവതരിപ്പിച്ചു.
ഫാ. തോമസ് പാറത്തോട്ടാല്‍, ഫാ. ജേക്കബ് കളരിക്കല്‍, ഫാ. ജോണ്‍ പുത്തന്‍പറമ്പില്‍, കൈക്കാരന്മാരായ പി.ജെ. മാത്യു പാലമറ്റം, മനോജ് തോമസ് പാറയില്‍, പി.ടി. ആന്റണി പാലത്തുപറമ്പില്‍, വിനോദ് കാവില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ടെസി റോയി പെരുമ്പടപ്പില്‍, പിആര്‍ഓ അഡ്വ. ജോര്‍ജ് ജോസഫ് പാണംപറമ്പില്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kottayam