x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​കം മു​ത​ലാ​ളി​ത്ത നി​രീ​ക്ഷ​ണ​ത്തി​ല്‍: എം.ജി.രാ​ധാ​കൃ​ഷ്ണ​ന്‍


Published: July 4, 2026 06:30 AM IST | Updated: July 4, 2026 06:30 AM IST

കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച കെ.ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ

കൊ​ല്ലം: ലോ​ക​ത്തെ ഇ​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​ത് സ​ര്‍​വൈ​ല​ന്‍​സ് കാ​പ്പി​റ്റ​ലി​സ​മാ​ണെ​ന്നും ആ​ര്‍​ക്കും ര​ഹ​സ്യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം ​ജി രാ​ധാ​കൃ​ഷ്ണ​ന്‍.

കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച കെ ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍റ്സി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ങ്ങ​ള്‍ എ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും തെ​ര​ഞ്ഞെ​ടു​പ്പു​മെ​ല്ലാം എ​വി​ടെ​യോ ഇ​രി​ക്കു​ന്ന ടെ​ക് ക​മ്പ​നി​ക​ളാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ തൊ​ഴി​ലാ​ളി-​മു​ത​ലാ​ളി ബ​ന്ധ​ങ്ങ​ള്‍ പോ​ലും മാ​റി​യി​രി​ക്കു​ന്നു. സം​ഘ​ടി​ത​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ക​യാ​ണ്. കം​പ്യൂ​ട്ട​റി​ന്‍റെ അ​ല്‍​ഗോ​രി​ത​മാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​വും നി​ല​വാ​ര​വും പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ്  സി.​ആ​ര്‍. ജോ​സ്പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​സ്. സു​രേ​ഷ്, അ​ഡ്വ. കെ.​പി. സ​ജി​നാ​ഥ്, പി ​ഉ​ഷാ​കു​മാ​രി, വി.​എം. പ്രേം​ഷാ​ജ്, പി.​ഡി. ജോ​സ്, ജ​യ​ന്‍ മ​ഠ​ത്തി​ല്‍ എന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up