മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ജനങ്ങൾക്കു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ.
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടങ്ങളോട് ചേർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു. കാലവർഷമായതോടെ കാറ്റിലും മഴയിലും തേക്ക് ഉൾപ്പെടെയുള്ള കൂറ്റൻ മരങ്ങൾ ആടി ഉലയുകയാണ്. രണ്ടാഴ്ച മുമ്പ് ആശുപത്രി കോമ്പൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ കൂറ്റൻ മരം കടപുഴകിയിരുന്നു.
രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമൊക്കെ നടന്നുപോകുന്ന ഭാഗങ്ങളിലാണ് കാറ്റിലും മഴയിലും മരങ്ങൾ ആടി ഉലയുന്നത്. ഇത് വലിയ അപകട ഭീഷണിയായിരിക്കുകയാണ്. വേനൽ കാലത്ത് ആശുപത്രി കെട്ടിടങ്ങൾക്ക് സമീപമുള്ള മരങ്ങളുടെ ശിഖിരം വെട്ടിമാറ്റിയിരുനെങ്കിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണി ഒഴിവാക്കാമായിരുന്നു.
Tags : Local News Nattuvishesham Kottayam