രാഷട്രീയ പ്രേരിതമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെജിഒയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം സം
കണ്ണൂർ: രാഷ്ട്രീയ പ്രേരിതമായി തദ്ദേശസ്വയംഭരണം, വ്യവസായ-വാണിജ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസർമാരെ സ്ഥലം മാറ്റുകയാണെന്നാരോപിച്ച് കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി.
കണ്ണൂർ എൻജിനിയറിംഗ് കോളജിലെ അസി. പ്രഫസർമാരും കെജിഒഎ പ്രവർത്തകരുമായ രണ്ടുപേരെ വയനാട്ടിലേക്കും ജില്ലാ വ്യവസായ കേന്ദ്രത്തിലെ വനിത ജീവനക്കാരിയെ കാസർഗോഡേക്കും കെജിഒഎ ജില്ലാ സെക്രട്ടറിയെ താമസസ്ഥലത്ത് നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്കും സ്ഥലം മാറ്റിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാറ്റിയതെന്ന് കെജിഒഎ ആരോപിച്ചു.
ഇത്തരം സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് കെജിഒഎ ആവശ്യപ്പെട്ടു. കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എം. സുർജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.ഒ. വിനോദ്കുമാർ, ഡോ. കെ. ഷാജി എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ എൻജിനിയറിംഗ് കോളജിൽ നടത്തിയ പ്രതിഷേധത്തിൽ ഡോ. ഇ.വി. സുധീർ, ഡോ. കെ. ഷാജി, എം.വി. രാമകൃഷ്ണൻ, ഡോ. ടി.ടി. അനിൽകുമാർ, ഡോ. പി. മഹേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news