ഇരിക്കൂർ നിയോജ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ്ദാന ച
ചെമ്പേരി: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ദിശാദർശൻ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി എ.പി. അനിൽകുമാർ. ഇരിക്കൂർ നിയോജ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. പ്രൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സിനിമാ അഭിനേതാവ് പ്രശാന്ത് അലക്സാണ്ടർ മോട്ടിവേഷണൽ ക്ലാസെടുത്തു. ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് മെംബർമാരായ ബേബി തോലാനി, ജോജി വർഗീസ് വട്ടോളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുലേഖ, മെംബർമാരായ ബേബി മുല്ലക്കരി, യു.പി. അബ്ദുറഹിമാൻ, ടെസി ഇമ്മാനുവൽ, ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, വി.എ. നാരായണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, സിന്ധു ബെന്നി, ടെസി ആലുംമുട്ടിൽ, പ്രിൻസി ബോബി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news