x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ര്‍ ല​ഹ​രി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് ഗൗ​ര​വ​ക​രം: മ​ന്ത്രി

വെബ് ഡെസ്ക്
Published: August 1, 2026 12:21 AM IST | Updated: August 1, 2026 12:30 AM IST

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

വ​ട​ക​ര: സ​മൂ​ഹ​ത്തെ എ​ല്ലാ ത​ല​ത്തി​ലും നേ​ര്‍​വ​ഴി​ക്ക് ന​യി​ക്കേ​ണ്ട അ​ധ്യാ​പി​ക​മാ​ര്‍ ല​ഹ​രി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് എ​റെ ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

ഇ​വ​ര്‍ അ​ധ്യാ​പ​നം എ​ന്ന മ​ഹ​ല്‍ പ്ര​വൃ​ത്തി​ക്ക് യോ​ഗ്യ​ര​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ചോ​മ്പാ​ലി​ലെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി​യ മ​ന്ത്രി​യെ മു​ല്ല​പ്പ​ള്ളി ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ. ഐ. ​മൂ​സ, സി.​കെ. വി​ശ്വ​ന്‍, സു​നി​ല്‍ മ​ട​പ്പ​ള്ളി, കാ​വി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, പി. ​ബാ​ബു​രാ​ജ്, ബ​വി​ത്ത് മ​ലോ​ല്‍, പ്ര​ദീ​പ് ചോ​മ്പാ​ല, ഹാ​രി​സ് മു​ക്കാ​ളി, കെ. ​അ​നി​ല്‍​കു​മാ​ര്‍, ജ​ല​ജ വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Arrest

Recent News

Corehub Up