ആർട്സ് ഫെസ്റ്റ് ഗായിക അലീന എം. ജോസ് ഉദ്ഘാടനം ചെയ്യുന്നു.
പുതുപറന്പ്: സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ ആർട്സ് ഫെസ്റ്റ് 2026-ന് പ്രൗഢഗംഭീരമായ തുടക്കം. പ്രശസ്ത ഗായികഅലീന എം. ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൻസില ജോർജ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസന്റ് കരുകാമാലിൽ അനുഗ്രഹസന്ദേശം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശരത്നാഥ്, സ്കൂൾ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് മുഹമ്മദ് ഷാഫി, വൈസ് പ്രിൻസിപ്പൽ ബീന ചന്ദ്രശേഖരൻ, ഹെഡ് ബോയ് റാദിൻ ഫവാസ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീതപരിപാടിയും നടന്നു.
സ്കൂൾ ക്വയർ അവതരിപ്പിച്ച പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി കലാമത്സരങ്ങളും വേദി പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.