ചാലിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽനിന്ന്.
കോടഞ്ചേരി: മലയോരത്തിന് ആവേശമായി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കം.കയാക്കര്‍മാര്‍ തുഴയെറിഞ്ഞ് ഓളപ്പരപ്പില്‍ വിസ്മയം സൃഷ്ടിച്ചതോടെ കണ്ടുനിന്നവരുടെ മനവും നിറഞ്ഞു.
ചാലിപ്പുഴയില്‍ പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റര്‍മീഡിയറ്റ് കാറ്റഗറി എക്സ്ട്രീം സ്ലാലം മത്സരങ്ങളാണ് ആദ്യ ദിനം അരങ്ങേറിയത്.പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്.മസ്കാന് ഒന്നും എറണാകുളത്തുനിന്നുള്ള 13 കാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി. വൈകുന്നേരം പുലിക്കയത്ത് റോക്ക് സ്റ്റാര്‍ കൗഷിക് ടീമിന്റെ സംഗീതവിരുന്നും അരങ്ങേറി.ഇന്ന് രാവിലെ 9.30 മുതല്‍
ചാലിപ്പുഴയില്‍ ദേശീയ കയാക്കര്‍മാരുടെ റാങ്കിംഗ് മത്സരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ റാങ്കിംഗ് മല്‍സരമുള്‍പ്പെടെ നടക്കും. മത്സരങ്ങളുടെ ഫ്ളാഗ് ഓഫ് സി.കെ. കാസിം എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാകുഴി, ജിതിന് പല്ലാട്ട്, കനോയി ആന്‍ഡ് കയാക്കിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അനില്‍ ബോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, റിവര്‍ ഫെസ്റ്റിവല്‍ കോ ഓഡിനേറ്റര്‍മാരായ പോള്‍സണ്‍ അറക്കല്‍, ബെനിറ്റോ ചാക്കോ എന്നിവര്‍ സംബന്ധിച്ചു
Tags : Nattuvishesham Districtnews As vast