അട്ടപ്പാടി മേഖല നിർമാണ തൊഴിലാളി യൂണിയൻ ജനറൽബോഡി യോഗം
അഗളി: അട്ടപ്പാടി മേഖല നിർമാണ തൊഴിലാളി യൂണിയൻ ജനറൽബോഡി യോഗം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എം. തോമസ് അധ്യക്ഷനായി. സംസ്ഥാന സമിതിഅംഗം എൻ.കെ. രഘുത്തമൻ, ജില്ലാ സെക്രട്ടറി മുരളി, കെപിസിസി അംഗം പി.സി. ബേബി, ഡിസിസി സെക്രട്ടറി ഷിബു സിറിയക്, ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ജോബി കൂരിക്കാട്ടിൽ, ആർ. രംഗസ്വാമി, ഡീന ബാബു, പി.വി. സന്തോഷ്കുമാർ പ്രസംഗിച്ചു.