അപ്പുവിന്റെ കൃഷിയിടം കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയില്‍.
കരുവാരകുണ്ട്: കാളികാവ്, തുവൂര്‍, കരുവാരകുണ്ട്, എടപ്പറ്റ മേഖലകളില്‍ നാല് ദിവസമായി ഭീതി വിതച്ച കൊമ്പന് 30 കിലോമീറ്ററോളം സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെത്തി.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ എടത്തനാട്ടുകര ചിരട്ടക്കുളത്തെ വീട്ടുമുറ്റങ്ങളിലൂടെ ആന കടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
വനംവകുപ്പ് അധികൃതര്‍ ആനയെ പറയന്മാട് വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ചെങ്കിലും ദിശമാറി സഞ്ചരിച്ച് മലയോര പാതയും വെള്ളിയാര്‍ പുഴയും കടന്നാണ് തിരുവിഴാംകുന്ന് കേന്ദ്രത്തിലെത്തിയത്. മുന്‍പും അമ്പലപ്പാറ, കരടിയോട് മേഖലകളില്‍നിന്ന് ആനകള്‍ ഇവിടേക്ക് എത്താറുള്ളതിനാല്‍ കന്നുകാലി ഗവേഷണ കേന്ദ്രം ഇപ്പോള്‍ ആന വളര്‍ത്തല്‍ കേന്ദ്രം പോലെയായെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു.
സൈലന്റ് വാലി വനമേഖലയോട് ചേര്‍ന്ന ഭാഗത്താണിപ്പോള്‍ ആനയുള്ളതെങ്കിലും സ്വന്തം ആവാസകേന്ദ്രമല്ലാത്തതിനാല് പോയ വഴിയേ തന്നെ കാട്ടാന തിരികേ ജില്ലയുടെ അതിര്‍ത്തി മേഖലകളിലേക്ക് വരുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
അടിയന്തര നടപടി വേണം
കരുവാരകുണ്ട്: ജനവാസ മേഖലകളില്‍ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയില്‍. കരുവാരകുണ്ട്, തുവൂര്‍ പഞ്ചായത്തുകളിലാണ് കാട്ടാനശല്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് വനംവകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് മലയോര ജനജാഗ്രത സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളും വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.
വന്യജീവികള്‍ വീണ്ടും ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്നും തകര്‍ന്ന വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കൃഷിനാശത്തിനും സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഒ.പി. ഇസ്മായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനുവല്‍ കുട്ടി മണിമല, അയ്യൂബ് മേലേടത്ത്, വി. അബ്ദുസലാം, സൈതലവി പാന്ത്ര എന്നിവര്‍ പ്രസംഗിച്ചു.
കാട്ടാനകള്‍ കൃഷി നശിപ്പിച്ചു
എടക്കര: മരുത തണ്ണിക്കടവില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തണ്ണിക്കടവ് അന്നാടംപൊട്ടിയില് പാലത്തിങ്ങല്‍ അപ്പുവിന്റെ കൃഷിയിടമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മൂന്ന് ദിവസമായി ഏഴംഗ കാട്ടാന സംഘമാണ് പ്രദേശത്തിറങ്ങുന്നത്.
പ്രദേശത്തെ കവുങ്ങുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. സന്ധ്യയായാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
കാട്ടാനശല്യം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം മരുത വില്ലേജ് കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews Attempt to