അഞ്ചല്‍ : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ 16 കാരിയെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചല്‍ പനയംഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (24) ആണ് പോലീസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ സ്കൂളിലെ ഇടവേള സമയത്ത് ബൈക്കില്‍ കടത്തിക്കൊണ്ടു പോയി. ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ സ്കൂളിന്റെ പരിസരത്ത് എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. യുവാവിനെ പനയംഞ്ചേരിയില് നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham Districtnews