x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊലപാതകശ്രമം: മൂ​ന്നുപേർ പോലീസ് പിടിയിൽ


Published: March 20, 2026 10:49 PM IST | Updated: March 20, 2026 10:49 PM IST

ജീവൻ സജി, കാർത്തിക് ബിനു, വിഷ്ണു

പാ​ലാ: മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലേ​ക്ക് വ​ഴി​മാ​റി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി . ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ജീ​വ​ന്‍ ജി​ജോ​യും സു​ഹൃ​ത്താ​യ സ്റ്റെ​ബി​നും ത​മ്മി​ലു​ണ്ടാ​യ ചീ​ത്ത​വി​ളി​യും ത​ര്‍​ക്ക​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

കഴി​ഞ്ഞ 18നു ​രാ​ത്രി പത്തിനാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ലാ​യി​ലെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നു മു​ന്‍​വ​ശ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്്. പു​ലി​യ​ന്നൂ​ര്‍ മു​ത്തോ​ലി ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന കാ​ര്‍​ത്തി​ക് ബി​നു (20) സ്റ്റെ​ബി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബി​യ​ര്‍ കു​പ്പി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ല്‍ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച സു​ഹൃ​ത്തി​നെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.

താ​ഴെ വീ​ണ സ്റ്റെ​ബി​നെ​യും സു​ഹൃ​ത്തി​നെ​യും മ​റ്റു പ്ര​തി​ക​ളാ​യ ജീ​വ​ന്‍ സ​ജി (25), വി​ഷ്ണു (19) എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദിച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ത്തി​ക് ബി​നു, ജീ​വ​ന്‍ സ​ജി, വി​ഷ്ണു എ​ന്നി​വ​രെ പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : Attempted murder nattuvishesham local news

Recent News

Corehub Up