x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​ഫെ​യ​ര്‍ മീ​റ്റ​ര്‍ പ​രി​ശോ​ധ​ന​ാ ക്യാന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 31, 2026 10:58 PM IST | Updated: July 31, 2026 10:58 PM IST

ഓ​ട്ടോ​റി​ക്ഷാ ഫെ​യ​ര്‍ മീ​റ്റ​റു​ക​ളു​ടെ പ്രാ​ദേ​ശി​കത​ല പ​രി​ശോ​ധ​നാ ക്യാ​മ്പ്

മ​ല​പ്പു​റം: ഓ​ട്ടോ​ഫെ​യ​ര്‍ മീ​റ്റ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ട്ടോ​ഫെ​യ​ര്‍ മീ​റ്റ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ക​ലെ​യു​ള്ള ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഓ​ഫീ​സു​ക​ളി​ല്‍ പോ​കേ​ണ്ട ഗ​തി​കേ​ടി​ന് പ​രി​ഹാ​രം. ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.

ഒ​തു​ക്കു​ങ്ങ​ലി​ല്‍ ഓ​ട്ടോ​ഫെ​യ​ര്‍ മീ​റ്റ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ക്യാ​മ്പ് മ​ന്ത്രി കെ.​എം.​ ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും 15 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ദൂ​ര​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/ മു​ന്‍​സി​പ്പ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ട്ടോ​ഫെ​യ​ര്‍ മീ​റ്റ​ര്‍ പ​രി​ശോ​ധ​ന​യ്ക്കും സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും ഇ​നി മു​ത​ല്‍ സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച ഓ​ട്ടോ​ക​ള്‍ മ​ന്ത്രി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി.​എ​സ്.​ ജോ​യ് എം​എ​ല്‍​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ വി​ന​യ് ഗോ​യ​ല്‍, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജു​ല പെ​ല​ത്തൊ​ടി, ഒ​തു​ക്കു​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​കെ.​ മെ​ഹ്‌​നാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​വി.​ മു​ഹ​മ്മ​ദാ​ലി, മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ.​ അ​ബ്ദു​ല്‍​നാ​സ​ര്‍, ഒ​തു​ക്കു​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം നെ​ച്ചി​ക്കാ​ട്ട് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Auto-fare

Recent News

Corehub Up