x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ല്‍​പി സ്കൂ​ളി​ന് അ​വാ​ര്‍​ഡ്

വെബ് ഡെസ്ക്
Published: September 8, 2026 01:53 AM IST | Updated: September 8, 2026 01:53 AM IST

മി​ക​ച്ച എ​ല്‍​പി സ്കൂ​ളി​നു​ള്ള അ​വാ​ര്‍​ഡ് ഏറ്റുവാങ്ങുന്നു

പോ​ത്താ​നി​ക്കാ​ട്: കോ​ത​മം​ഗ​ലം രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി​യു​ടെ 2025-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ മി​ക​ച്ച എ​ല്‍​പി സ്കൂ​ളി​നു​ള്ള അ​വാ​ര്‍​ഡ് പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ല്‍​പി സ്കൂ​ളി​ന്.

കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലി​ല്‍​നി​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ഷി​ബി​മോ​ള്‍ ജോ​സ​ഫും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് മി​ക​ച്ച സ്കൂ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ല്‍, ഫാ. ​പോ​ള്‍ പാ​റ​ത്താ​ഴം, ഫാ. ​ജോ​ര്‍​ജ് പാ​ല​യ്ക്കാ​മ​റ്റം, എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യേ​യും പി​ടി​എ ക​മ്മി​റ്റി​യേ​യും സ്കൂ​ള്‍ മാ​നേ​ജ​ര്‍ കൂ​ടി​യാ​യ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ല്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : Award NattuVishesham DistrictNews

Recent News

Corehub Up