x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​രോ​​ധി​​ത ക​​ള​​നാ​​ശി​​നി ഉ​​പ​​യോ​​ഗം: ക​​ർ​​ശ​​ന ന​​ട​​പ​​ടിയുമായി മീനടം പഞ്ചായത്ത്


Published: July 3, 2026 07:10 AM IST | Updated: July 3, 2026 07:10 AM IST

മീ​​ന​​ടം: മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്തി​​ല്‍ നി​​രോ​​ധി​​ത ക​​ള​​നാ​​ശി​​നി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ ക​​ര്‍​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​മെ​ന്ന് മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്ത് പൊ​​തു​​ജ​​നാ​​രോ​​ഗ്യ​സ​​മി​​തി. കൃ​​ഷി ഓ​​ഫീ​​സ​​റു​​ടെ അ​​നു​​മ​​തി​​യോ​​ടെ അ​​നു​​വ​​ദ​​നീ​​യ​​മാ​​യ ക​​ള​​നാ​​ശി​​നി​​ക​​ള്‍ മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​വെ​​ന്നും സ​​മി​​തി നി​​ര്‍​ദേ​​ശി​​ച്ചു. നി​​രോ​​ധി​​ത ക​​ള​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നെ​​യും കൃ​​ഷി​​വ​​കു​​പ്പി​​നെ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

ഓ​​ട​​ക​​ളി​​ലേ​​ക്കും തോ​​ടു​​ക​​ളി​​ലേ​​ക്കും മ​​ലി​​ന​​ജ​​ലം ഒ​​ഴു​​ക്കു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ​​യും ക​​ര്‍​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍ ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന പൊ​​തു​​ജ​​നാ​​രോ​​ഗ്യ സ​​മി​​തി യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി. കാ​​ല്‍​ന​​ട​​യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഭീ​​ഷ​​ണി​​യാ​​കു​​ന്ന രീ​​തി​​യി​​ല്‍ വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​തും ചെ​​ടി​​ക​​ള്‍ ന​​ട്ടു​​വ​​ള​​ര്‍​ത്തു​​ന്ന​​തും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​വ​​ര്‍​ക്കെ​​തി​​രേ​​യും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും യോ​​ഗം വ്യ​​ക്ത​​മാ​​ക്കി.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​നി ഫി​​ലി​​പ്പി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​എം. സ്‌​​ക​​റി​​യ, വാ​​ര്‍​ഡം​​ഗം മോ​​നി​​ച്ച​​ന്‍ കി​​ഴ​​ക്കേ​​ടം, മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​പി.​​വി. സ​​ജി​​മോ​​ന്‍, ആ​​യു​​ര്‍​വേ​​ദ, ഹോ​​മി​​യോ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍, വെ​​റ്ററി​​ന​​റി ഡോ​​ക്ട​​ര്‍, കൃ​​ഷി ഓ​​ഫീ​​സ​​ര്‍, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up