കുടുംബശ്രീ അംഗങ്ങൾക്ക് ചെടികൾ കൈമാറുന്നു.
രാജാക്കാട്: രാജാക്കാട് ടൗൺ വാർഡ് മെംബർ ജോഷി കന്യാക്കുഴിയുടെയും രാജാക്കാട് കൃഷി ഓഫീസർ ഇന്ദുലേഖയുടെയും നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ പൂച്ചെടികൾ നട്ടു ടൗൺ സൗന്ദര്യവത്കരണം നടത്തി.
രാജാക്കാട് ബസ് സ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കിണറിന്റെ പരിസരം ചെത്തിത്തെളിച്ച് ജമന്തിച്ചെടികൾ നട്ടാണ് ഇതിന് തുടക്കം കുറിച്ചത്.
കുടുംബശ്രീ അംഗങ്ങൾ ചേർന്നാണ് സ്ഥലം വൃത്തിയാക്കി ചെടികൾ നട്ട് കിണർ പരിസരം മനോഹരമാക്കിയത്.
Tags : Nattuvishesham DistrictNews DeepikaNews Beautification