പ്രതീകാത്മക ചിത്രം
പാലാ: മഹാകവി കുമാരനാശാന്റെ സ്മാരകമായി പാലാ തെക്കേക്കരയിലെ കുമാരനാശാന് സ്മാരക പാര്‍ക്കില്‍ പൂര്‍ണകായ പ്രതിമ നിര്‍മിക്കും.
പ്രതിമാ നിര്‍മാണത്തിന്റെ ഉദ്ഘാടനം 13 ന് രാവിലെ 8.30 ന് പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ നിര്‍വഹിക്കും. പ്രതിമയുടെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി ബൈജു കൊല്ലംപറമ്പില്‍, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടോണി തൈപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ സനില്‍ രാഘവന്, നഗര വികസന മുന്നണി കണ്‍വീനര്‍ ബിജു പാലുപ്പടവില്‍ എന്നിവര്‍ അറിയിച്ചു.
ചടങ്ങില്‍ എന്‍എന്‍ഡിപി മീനച്ചില്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് സുരേഷ് ഇട്ടിക്കുന്നേല്, കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, വൈസ് ചെയര്മാന് സജീവ് വയല, തെക്കേക്കര എസ്എന്‍ഡിപി ശാഖാ നേതാക്കളായ ഷിബു കല്ലറയ്ക്കല്‍, എ.എസ്. ജയകുമാര്‍, ജോഷി പരമല, മുനിസിപ്പല്‍ കൗണ്‍സിലര്‍ സനില്‍ രാഘവന് തുടങ്ങിയവര്‍ പ്രസംഗിക്കും.
Tags : Park NattuVishasham DistrictNews