x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​മാ​യി വാ​രി​യി​ട്ടി​രു​ന്ന മ​ണ​ൽ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 10, 2026 10:29 PM IST | Updated: September 10, 2026 10:29 PM IST

പ്രതീകാത്മക ചിത്രം

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ലാ​റ്റി​ലെ തീ​ക്കോ​യി, ഇ​ള​പ്പു​ങ്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വാ​രി​യി​ട്ടി​രു​ന്ന മ​ണ​ൽ പോ​ലീ​സ് പി​ടി​കൂ​ടി നി​ർ​മി​തി​ക്കു കൈ​മാ​റി.

തീ​ക്കോ​യി ഭാ​ഗ​ത്തു നി​ന്നു നാ​ല് ലോ​ഡും ഇ​ള​പ്പു​ങ്ക​ലി​ൽ നി​ന്ന് ര​ണ്ട് ലോ​ഡു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ണ​ലാ​ണ് വാ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഇന്നലെ രാ​വി​ലെ ഈ​രാ​റ്റു​പേ​ട്ട പൊ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​ണ​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്തു നി​ന്നു മ​ണ​ൽ പി​ടി​കൂ​ടി​യി​രു​ന്നു. നി​ർ​മി​തി​യു​ടെ പാ​ലാ​യി​ലെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മ​ണ​ൽ മാ​റ്റി.

Tags : sand NattuVishasham DistrictNews

Recent News

Corehub Up