പ്രതീകാത്മക ചിത്രം
എലിക്കുളം: പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സര്‍വേയില്‍ ക്രമക്കേടുകള്‍ നടന്നതായി പരാതി. സ്ഥലം ഉടമ പെരുമനങ്ങാട്ട് തോമസ് മാത്യു ആണ് സര്‍വേ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ പരാതി നല്‍കിയത്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം സ്ഥലം ഉടമയായ തോമസ് മാത്യുവിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥലത്തേക്ക് കയറി സ്ഥലം അളന്നു നനൽകി എന്നാണ് പരാതി.
സര്‍വേ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന് പറയുന്നത്. സ്ഥലത്തിന്റെ അതിര് അളന്നു തിട്ടപ്പെടുത്താന്‍ വീണ്ടും പരാതി നല്‍കിയിരുന്നു. പരാതി നല്കി ആറു മാസം കഴിഞ്ഞിട്ടും യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല. പരാതിക്കാരനെ കേള്‍ക്കുവാനും സര്‍വെയുമായി ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല എന്നാണ് പരാതിക്കാരന് പറയുന്നത്.
Tags : digital survey NattuVishasham DistrictNews