x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി​യു​ടെ പോ​രാ​യ്മ​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ം: എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 10, 2026 10:36 PM IST | Updated: September 10, 2026 10:36 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള കേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ തേ​ടു​മെ​ന്നും എ​രു​മേ​ലി സ​ന്ദ​ർ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്നും എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും എം​എ​ൽ​എ പ​ങ്കെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​രു​മേ​ലി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ എം​എ​ൽ​എ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​രു​മേ​ലി​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും ദേ​വ​സ്വം മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന കാ​ല​ത്ത് എ​രു​മേ​ലി​യി​ലു​ണ്ടാ​കു​ന്ന വ​ലി​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന്‍റെ സ്ഥ​ലം കേ​സി​ൽ പെ​ട്ട് ന​ഷ്‌​ട​പ്പെ​ടു​ന്ന നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള കേ​സ്, ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ, സ്റ്റാ​ൻ​ഡി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

യോ​ഗ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ്മ എ​ബ്ര​ഹാം, ബ്ലോ​ക്ക്‌ ഡി​വി​ഷ​ൻ അം​ഗം പ്ര​കാ​ശ് പു​ളി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പ​ന​ച്ചി, ഇ.​ജെ. ബി​നോ​യ്‌, ഷ​മീ​ന ല​ത്തീ​ഫ്, അ​ഭി​രാ​മി ദേ​വ​രാ​ജ്, കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ർ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Erumeli Chief Minister MLA

Recent News

Corehub Up