x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 31, 2026 01:25 AM IST | Updated: July 31, 2026 01:25 AM IST

കു​റ്റി​പ്പു​റം: മാ​ട്ടു​മ്മ​ലി​ൽ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി വ​ളാ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ബം​ഗാ​ൾ ജ​ൽ​പാ​യ്ഗു​രി ഫാ​ടാ​കോ​ട്ട സ്വ​ദേ​ശി സു​മ​ൻ ദാ​സി​നെ​യാ​ണ് (33) ഒ​രു​കി​ലോ​യി​ല​ധി​കം വ​രു​ന്ന ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഇ​രു​ട്ടി​ൽ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30ഓ​ടെ മാ​ട്ടു​മ്മ​ൽ ക്ല​ബ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി സം​ഘം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് വാ​ഹ​നം ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.
ഇ​തി​നി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​രുംദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up