ബഥനി സ്കൂളിൽ ബഥനി ഫിയസ്റ്റിനോടനുബന്ധിച്ചു നടന്ന കലാപരിപാടി.
കല്ലടിക്കോട്: കരിമ്പ സെന്റ് മേരീസ് ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം സംരക്ഷക വിശുദ്ധരുടെ തിരുനാൾ ബഥനി സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.
ഫാ. പൗലോസ് കിഴക്കനേടത്ത് വചനാധിഷ്ഠിത സാമൂഹ്യസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന, വൈസ് പ്രിൻസിപ്പൽ ലിസി ടീച്ചർ, പിടിഎ പ്രസിഡന്റ് ഷൈജു കുന്നേൽ എന്നിവർ പ്രസംഗിച്ചു. വൈദികരും, സിസ്റ്റേഴ്സും, ജനപ്രതിനിധികളും, അഭ്യൂദയ കാംക്ഷികളും സ്റ്റാഫ് അംഗങ്ങളും ബഥനി ഫിയസ്റ്റ്-2026ൽ പങ്കെടുത്തു.
കുട്ടികളുടേയും അധ്യാപകരുടേയും വിവിധ കലാപരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവ ആഘaോഷത്തിനു മാറ്റുകൂട്ടി. കെസിബിസി സംഘടിപ്പിച്ച ബൈബിൾ പകർത്തിയെഴുത്തു മത്സരത്തിൽ വിജയികളായ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക പരിപാടികൾക്കൊപ്പം കേക്കുമുറിച്ച് മധുരം പങ്കുവച്ചും സ്നേഹവിരുന്നും ഒരുക്കിയും സൗഹൃദം പുതുക്കുന്നതായിരുന്നു ബഥനി ഫിയസ്റ്റ്.