x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തീ​യ യോ​ഗ​ര​ത്‌​ന അ​വാ​ര്‍​ഡ് എ​സ്. മ​നോ​ജി​ന്


Published: June 19, 2026 10:59 PM IST | Updated: June 19, 2026 10:59 PM IST

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി ​ഇ​ന്ത്യ​ന്‍ ഫോ​റം യോ​ഗ രം​ഗ​ത്ത് അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന വ്യ​ക്തി​ക​ള്‍​ക്കും ആ​ത്മീ​യ ആ​ചാ​ര്യ​ന്മാ​ര്‍​ക്കും ന​ല്‍​കു​ന്ന ബ​ഹു​മ​തി​യാ​യ ഭാ​ര​തീ​യ യോ​ഗ​ര​ത്‌​ന അ​വാ​ര്‍​ഡ് 2026ന് ​ചാ​വ​റ ഇ‌​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ യോ​ഗ അ​ധ്യാ​പ​ക​നും യോ​ഗ ആ​ചാ​ര്യ​നു​മാ​യ എ​സ്. മ​നോ​ജ്. അ​ര്‍​ഹ​നാ​യി.

29 വ​ര്‍​ഷ​മാ​യി യോ​ഗ​രം​ഗ​ത്ത് മ​നോ​ജ് ന​ല്‍​കി​യ സ​മ​ര്‍​പ്പ​ണ​ത്തി​നും സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​ര​സ്‌​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ ​എ​ഫ്എ ഓ​ണ​റ​റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ. വെ​ങ്കി​ടേ​ശ​ന്‍ ഒ​പ്പു​വ​ച്ച ബ​ഹു​മ​തി പ​ത്ര​മാ​ണ് മ​നോ​ജി​ന് ല​ഭി​ക്കു​ക. 22 വ​ര്‍​ഷ​മാ​യി ചാ​വ​റ സ്‌​കൂ​ളി​ലെ യോ​ഗ അ​ധ്യാ​പ​ക​നാ​ണ് എ​സ്. മ​നോ​ജ്

Tags : Yoga Ratna Nattuvishesham District News

Recent News

Corehub Up