റോഡിൽ ബിജെപി പ്രവർത്തകർ വാഴനട്ടു പ്രതിഷേധിക്കുന്നു.
ചിറ്റൂർ: നല്ലേപ്പിള്ളി അഞ്ചാംമൈൽ വിവേകാനന്ദ നഗർ റോഡിന്റെ തുടക്കഭാഗം തകർന്നു മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ ബിജെപി പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. ഗതാഗതം മുടങ്ങിയതിനാൽ നൂറോളം കുടുംബങ്ങൾ കടുത്ത യാത്രാദുരിതം നേരിടുകയാണ്.
ഗോപാലപുരം- ചിറ്റൂർ മെയിൻറോഡിൽനിന്ന് വിവേകാനന്ദ നഗറിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രതിഷേധം ബിജെപി ജനറൽസെക്രട്ടറി എ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ ജനറൽസെക്രട്ടറി കെ. ഷിനു, ആർ. രമേഷ്, എസ്. ശബരീഷ്, സജിത്ത് റഹ്്മാൻ, സുനിൽകുമാർ, എം. രമേഷ് എന്നിവർ പ്രസംഗിച്ചു.