x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലെ​സിം​ഗ് സെ​റി​മ​ണി​യും മാ​ഗ​സി​ൻ റി​ലീ​സും ന​ട​ത്തി


Published: July 1, 2026 02:32 AM IST | Updated: July 1, 2026 02:32 AM IST

മ​ട​മ്പം: പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ 2025-27 ബാ​ച്ച് അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ ഇ​ന്‍റ​ർ​ഷി​പ്പി​നൊ​രു​ക്ക​മാ​യു​ള്ള ബ്ലെ​സിം​ഗ് സെ​റി​മ​ണി​യും 2025-26 വ​ർ​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ൻ റി​ലീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു.
കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ള​ജ് ബ​ർ​സാ​റും ലോ​ക്ക​ൽ മാ​നേ​ജ​രു​മാ​യ ഫാ. ​ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​സി. ജെ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് സ്കൂ​ൾ ഇ​ന്‍റേ​ൺ​ഷി​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​ഗ്ര​ഹാ​ശം​സ​ക​ൾ നേ​ർ​ന്നു.
2025-26 വ​ർ​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ൻ മു​ൻ പ്രി​ൻ​സി​പ്പ​ലും മാ​ഗ​സി​ൻ ചീ​ഫ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന ഡോ. ​എ​ൻ.​സി. ജെ​സി​ക്കു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ള​ജ് ഐ​ക്യു​എ​സി കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഡോ. ​എ​ൻ.​സി. ജെ​സി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഇ​ന്‍റ​റാ​ക്‌ഷ​നും ന​ട​ത്തി. സ്റ്റാ​ഫ്‌ എ​ഡി​റ്റ​റും നാ​ച്വ​റ​ൽ സ​യ​ൻ​സ് വി​ഭാ​ഗം അ​ധ്യാ​പി​ക​യു​മാ​യ ജോ​മോ​ൾ ജോ​സ്, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ ദീ​ക്ഷി​ത, സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജെ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districte News

Recent News

Corehub Up