x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊക്കാത്തോട്ടിൽ കാ​ണാ​താ​യ ഊ​രു​മൂ​പ്പ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 31, 2026 11:42 PM IST | Updated: July 31, 2026 11:42 PM IST

പ​ത്ത​നം​തി​ട്ട: കോ​ന്നി കൊ​ക്കാ​ത്തോ​ട് കാ​ട്ടാ​ത്തി ഉ​ന്ന​തി​യി​ല്‍നി​ന്നും കാ​ണാ​താ​യ ഊ​രു​മൂ​പ്പ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഊ​രു​മൂ​പ്പ​ൻ മോ​ഹ​ന്‍​ദാ​സി​ന്‍റെ (70) മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടി​ല്‍നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വ​ന​ത്തി​നു​ള്ളി​ല്‍ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു കേ​സി​ല്‍ പോ​ലീസി​ല്‍ നി​ന്നും ല​ഭി​ച്ച സ​മ​ന്‍​സി​ന് പി​ന്നാ​ലെ ജൂ​ണ്‍ 27 മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് മോ​ഹ​ന്‍​ദാ​സി​ന്‍റെ മ​ക​ന്‍ അ​നി​ല്‍​കു​മാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. \

പോ​ലീ​സി​ന്‍റെ​യും വ​ന​പാ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി​ ത​വ​ണ വ​ന​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ങ്കി​ലും പ്ര​ത്യേ​കി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ മോ​ഹ​ന്‍​ദാ​സി​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. കോ​ന്നി ഡി​വൈ​എ​സ്പി എം.​എ. അ​ബ്ദു​ല്‍ റ​ഹീം, കോ​ന്നി എ​സ്എ​ച്ച്ഒ ആ​ർ. ര​തീ​ഷ്, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശവാ​സി​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കാ​ട്ടാ​ത്തി ഗി​രി​ജ​ന്‍ ഉ​ന്ന​തി​യോ​ടു ചേ​ര്‍​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ ഉ​ള്‍​ക്കാ​ട്ടി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up