കല്ലടിക്കോട്: വായന മാസാചരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബുക്ക് ഹണ്ട് മത്സരം നടത്തി.
ട്രഷർ ഹണ്ട് മാതൃകയിൽ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സ്കൂൾ ലൈബ്രറിയിൽനിന്നും പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു മത്സരം.
കണ്ടെത്തേണ്ട പുസ്തകങ്ങൾ തെരയുന്നതിലൂടെ ലൈബ്രറിയിലെ നിരവധി പുസ്ത കങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. ഫ്രൈഡേ റീഡിംഗ് ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത്.
പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഗായത്രി ദേവി, അച്യുതാനന്ദൻ, സൂരജ് ബാബു, കെ.ആർ. ജ്യോതി, എം. അരുൺ രാജ് നേതൃത്വംനൽകി.