x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രൂ​ഡി​ലെ ബ​ഡ്സ് സ്കൂ​ൾ: പ്രാ​യ-​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കും


Published: June 18, 2026 01:15 AM IST | Updated: June 18, 2026 01:15 AM IST

പ​യ്യാ​വൂ​ർ: ഒ​രു​പാ​ടു വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​രൂ​ഡി​ലെ ബ​ഡ്സ് സ്കൂ​ൾ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. ഇ​നി മു​ത​ൽ പ്രാ​യ​പ​രി​ധി​യി​യോ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യോ ഇ​ല്ലാ​തെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചു. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ബ​ഡ്സ് സ്‌​കൂ​ളി​നോ​ട് ചേ​ർ​ന്ന് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ച​പ്പാ​ത്തി യൂ​ണി​റ്റ് മാ​റ്റി സ്ഥാ​പി​ക്കും. ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് ഓ​രോ​ഘ​ട്ട​മാ​യി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും അ​ടി​യ​ന്തി​ര ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​രെ​യും ബ​ഡ്സ് സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​യി​രു​ന്നു വി​വാ​ദ​മാ​യ​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത ബ​ഡ്സ് സ്കൂ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നെ ഒ​രു വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും എ​തി​ർ​ത്തി​രു​ന്നു. ഇ​തി​നെ​തി​രെ മ​റു​വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ൾ സം​ഘ​ടി​ച്ച​തോ​ടെ വി​ഷ​യം ക​ള​ക്ട​റു​ടെ മു​ന്നി​ലും എ​ത്തി​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ടു​ക​യും ഇ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ പോ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഉ​ത്ത​ര​വ് അ​സി. സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വൈ​കു​ന്ന​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ൾ ക​ള​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ത്ത​തി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പീ​ക്കാ​നു​ള്ള നീ​ക്കം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ എ​ൽ​ഡി എ​ഫ് ഭ​ര​ണ​സ​മി​തി ആ​രം​ഭി​ച്ച ബ​ഡ്‌​സ് സ്കൂ​ൾ യു​ഡി​എ​ഫ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നി​റ​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്തി​ര യോ​ഗം ചേ​ർ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Tags : Admission Nattuvishesham District News

Recent News

Corehub Up