x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​ന്‍റെ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി

വെബ് ഡെസ്ക്
Published: September 3, 2026 05:18 AM IST | Updated: September 3, 2026 05:18 AM IST

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സ് വ​യോ​ധി​ക​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റി. പു​ത്ത​ൻ മാ​ളി​യ​ക്ക​ൽ അ​രീ​പ്പ​റ​ന്പ​ൻ ഹ​സ​ൻ മോ​യി​നാണ് (73) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. വ​ല​തു​കാ​ലി​ലാ​ണ് ബ​സ് ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10നാ​ണ് അ​പ​ക​ടം. വേ​ങ്ങ​ര ഭാ​ഗ​ത്തുനി​ന്ന് കൊ​ണ്ടോ​ട്ടി സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ് ആ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്.
ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ ബ​സ് പി​ന്നോ​ട്ടെ​ടു​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യം കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Bus ran

Recent News

Corehub Up