തലയോലപ്പറമ്പ്: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് വനിതാ കണ്ടക്ടറും ഡ്രൈവറും. തിരുവല്ല സ്വദേശിനിയും ലൂർദ് ആശുപത്രിയിലെ നഴ്സുമായ ആർ.എ. രാഖിമോളാണ് (28) ജോലി സ്ഥലത്തേക്ക് ബസിൽ പോകുമ്പോൾ കുഴഞ്ഞു വീണത്.
തിരുവല്ലയിൽനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ തലയോലപ്പറമ്പിൽ എത്തിയപ്പോഴായിരുന്നു സംഭവം. വനിതാ കണ്ടക്ടർ വൈക്കം സ്വദേശിനി പി. മിനിമോളും ഡ്രൈവർ മറവൻതുരുത്ത് സ്വദേശി എസ്. രഞ്ജിത്തും ബസിലുണ്ടായിരുന്ന മറ്റു യാത്രികരെ വേറൊരു ബസിൽ കയറ്റിവിട്ട ശേഷമാണ് യുവതിയെ തലയോലപ്പറമ്പിലെ മെഡിസിറ്റി സഹകരണ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയത്.
യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയ ശേഷമാണ് കണ്ടക്ടറും ഡ്രൈവറും മടങ്ങിയത്.
Tags : Nattuvishesham Districtnews Bus staff