x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ്‌​റ്റേ​ഷ​ൻ നോ​ക്കു​കു​ത്തി; യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ


Published: January 30, 2026 11:39 PM IST | Updated: January 30, 2026 11:39 PM IST

അ​മ്പ​ല​പ്പു​ഴ കെ​എ​സ് ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ.

അ​മ്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ടം നോ​ക്കു​കു​ത്തി. യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലു​മേ​റ്റ് പെ​രു​വ​ഴി​യി​ൽ. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യാ​യി​രു​ന്ന 2013ലാ​ണ് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്‌​റ്റേ​ഷ​ൻ മാ​സ്‌​റ്റ​ർ ഓ​ഫീ​സ് കെ​ട്ടി​ട​വും യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മ കേ​ന്ദ്ര​വും നി​ർ​മി​ച്ച​ത്.

പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ശു​ചി​മു​റി​യും നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​നം ന​ട​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ​ത്ത​ന്നെ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും കേ​ന്ദ്ര​മാ​യി കെ​ട്ടി​ടം മാ​റി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഈ ​കെ​ട്ടി​ട​ത്തെ ഉ​പേ​ക്ഷി​ച്ചു.

ഇ​പ്പോ​ൾ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ർ ജം​ഗ്ഷ​നു വ​ട​ക്കു​ഭാ​ഗ​ത്തെ കെ.​കെ. കു​ഞ്ചു​പി​ള്ള സ്‌​മാ​ര​ക സ്‌​കൂ​ളി​നു മു​ന്നി​ലാ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് വെ​യി​ലും മ​ഴ​യു​മേ​റ്റ് ഇ​വി​ടെ ബ​സി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ക​ന​ത്ത മ​ഴ​യി​ലും വെ​യി​ലി​ലും ഇ​വി​ട​ത്തെ ഒ​രു ചെ​റി​യ ക​ട​യു​ടെ സ​മീ​പ​ത്താ​ണ് യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​ത്. 15 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ഴ്ച​വ​സ്‌​തു​വാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് ഈ ​ദു​രി​തം.

ബ​സ് സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ടം വൃ​ത്തി​യാ​ക്കി​യാ​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന യാ ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കാ​തെ നി​ൽ​ക്കാ​ൻ ക​ഴി​യും. നി​ല​വി​ൽ ഈ ​കെ​ട്ടി​ടം സ്വ​കാ​ര്യ വ്യ​ക്‌​തി​ക​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​മാ​യി മാ​റി. ഇ​പ്പോ​ൾ രാ​ത്രി​യും പ​ക​ലും മ​ദ്യ​പാ​നി​ക​ളു​ടെ കേ​ന്ദ്ര​മാ​ണി​ത്. കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Tags : Bus station nattuvishesham local news

Recent News

Corehub Up