എരുമേലി: റബർ വ്യാപാരിയെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. എരുമേലി കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കഴിഞ്ഞ 15 മുതൽ കാണാതായതായതെന്ന് ബന്ധുക്കൾ പറയുന്നത്. കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്ടറെ കാണുന്നതിനായി 15ന് രാവിലെ 8.30ന് എരുമേലിയിൽനിന്നു പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് പതിനൊന്നോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നിന് ഫോൺ സ്വിച്ച് ഓഫ് ആകുമ്പോൾ കോട്ടയമായിരുന്നു ലൊക്കേഷനെന്ന് പോലീസ് അറിയിച്ചു. കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് എരുമേലി പോലീസ് അറിയിച്ചു.