പാലക്കാട്: ഒരുമാസം നീണ്ടു നിൽക്കുന്ന വായനാ മാസാചരണത്തിന് ജില്ലയിൽ വായനാദിനത്തിൽ തുടക്കമാകും. 19ന് രാവിലെ 10ന് ബിഇഎം സ്കൂളിൽ ജില്ലാ കളക്ടര്‍ കെ. സുധീര്‍ ഉദ്ഘാടനം ചെയ്യും.
ഹെഡ്മിസ്ട്രസ് കെ. സന്ധ്യാകുമാരി അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സതികുമാര്‍ സ്വാഗതം പറയും. തോല്‍പ്പാവക്കൂത്ത് കലാകാരന് രാജീവ് പുലവര്‍ മുഖ്യപ്രഭാഷണം നടത്തും.
തോൽപ്പാവക്കൂത്തിന്റെ സോദാഹരണ ദൃശ്യാവിഷ്കരവുമുണ്ടാകും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ പി. സാജിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി, സാക്ഷരതാ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. രവീന്ദ്രന്, കാന്‍ഫെഡ് ജില്ലാ
ചെയര്മാന് പി.എസ്. നാരായണന് എന്നിവര്‍ പ്രസംഗിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണം.
Tags : Vayanadi Day Nattuvishesham District News