പാലക്കാട്: ഭാരത് സെന്‍സസ് 2027ന്റെ ഭാഗമായി ജില്ലാ കളക്ടറും കളക്ടറേറ്റിലെ ജീവനക്കാരും ഓണ്‍ലൈനായി സെല്‍ഫ് എന്യൂമറേഷന് ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്യൂമറേഷന് ഡ്രൈവിനു ജില്ലാ സെന്‍സസ് ഓഫീസറും എഡിഎമ്മുമായ എ. അബ്ദുള്‍ ലത്തീഫ് നേതൃത്വം നല്കി.
ജില്ലാ കളക്ടര്‍ കെ. സുധീര്‍ മൊബൈല്‍ ഫോണില്‍തന്നെ സ്വന്തം വിവരങ്ങള്‍ നല്കി പ്രക്രിയ പൂര്‍ത്തിയാക്കി. പൊതുജനങ്ങള്‍ 30നകം കൃത്യതയോടെ ചോദ്യാവലി പൂരിപ്പിച്ച് സെന്‍സസിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍സസ് നോഡല്‍ ഓഫീസറായ പി.എ. ടോംസ് പ്രക്രിയ വിശദീകരിച്ചു.
സെന്‍സസ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ (ഗ്രേഡ് രണ്ട്) എം.എസ്. രേവതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : District Collector Nattuvishesham District News