x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വി​ന്‍റെ മ​ക്ക​ളു​ടെ വി​ശ​പ്പി​ന്‍റെ വി​ളി​യ​റി​ഞ്ഞ് ഗ്ര​ന്ഥ​ശാ​ല​ക്കാ​ർ


Published: June 17, 2026 01:42 AM IST | Updated: June 17, 2026 01:42 AM IST

ഒ​റ്റ​പ്പാ​ലം: തെ​രു​വി​ന്‍റെ മ​ക്ക​ൾ​ക്ക് അ​ന്ന​മൊ​രു​ക്കി ഗ്ര​ന്ഥ​ശാ​ല. സ​മൂ​ഹം ബ​ഹി​ഷ്ക​രി​ച്ച തെ​രു​വു​മ​ക്ക​ളു​ടെ വി​ശ​പ്പി​ന്‍റെ വി​ളി പു​റം​ലോ​കം അ​റി​യാ​റി​ല്ല. മ​ഞ്ഞും മ​ഴ​യും വെ​യി​ലും കൊ​ണ്ട് വി​ശ​പ്പ​ട​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ സ്വ​യം​ശ​പി​ച്ചു ക​ഴി​യു​ന്ന ഇ​ക്കൂ​ട്ട​ർ​ക്ക് അ​ത്താ​ണി​യാ​വു​ക​യാ​ണ് തോ​ട്ട​ക്ക​ര അ​രി​യൂ​ർ തെ​ക്കും​മു​റി വാ​യ​ന​ശാ​ല.

തെ​രു​വി​ലെ പ​ട്ടി​ണി മാ​റ്റാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന ഇ​വ​രി​പ്പോ​ൾ ഒ​റ്റ​പ്പാ​ലം ടൗ​ണി​ലെ പ​തി​നാ​ലു പേ​രു​ടെ അ​ന്ന​ദാ​താ​ക്ക​ളാ​ണ്. ഒ​റ്റ​പ്പാ​ല​ത്തി​ന്‍റെ തെ​രു​വി​ൽ കി​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ, റോ​ഡി​ൽ അ​ല​യു​ന്ന മ​നു​ഷ്യ​ജീ​വ​നു​ക​ളു​ടെ വി​ല അ​റി​ഞ്ഞു​ള്ള പ്ര​വ​ർ​ത്ത​നം. ഉ​ച്ച​ക്ക് ഒ​രു നേ​ര​മെ​ങ്കി​ലും അ​വ​രു​ടെ വി​ശ​പ്പു​മാ​റ​ണം- അ​താ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ ല​ക്ഷ്യം.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടാ​കു​ന്പോ​ഴേ​ക്കും വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ൻ ഓ​ട്ടോ​ഡ്രൈ​വ​ർ തോ​ട്ട​ക്ക​ര ഫ്രാ​ൻ​സി​യു​ടെ ഭ​ക്ഷ​ണ​പ്പൊ​തി എ​ത്തും. ഇ​തി​നാ​യി ഇ​വ​ർ കാ​ത്തു​നി​ൽ​ക്കും. പ്രാ​യാ​ധി​ക്യം ത​ള​ർ​ത്തി​യ​വ​രും, മ​ന​സി​ന്‍റെ സ​മ​നി​ല തെ​റ്റി​യ​വ​രും, അ​നാ​ഥ​രാ​യ​വ​രും, ഉ​റ്റ​വ​ർ ഉ​പേ​ക്ഷി​ച്ച​വ​രു​മാ​ണ് തെ​രു​വി​ൽ ജീ​വി​ക്കു​ന്ന​ത്.

ഒ​രു​പൊ​തി ഭ​ക്ഷ​ണം വാ​ങ്ങി​ക്കു​മ്പോ​ൾ ചി​ല​ർ ചോ​ദി​ക്കും ര​ണ്ടു പൊ​തി ത​രു​മോ എ​ന്ന്. ര​ണ്ടു​നേ​രം ക​ഴി​ക്കാ​നാ​ണ് ര​ണ്ടു​പൊ​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.- ഫ്രാ​ൻ​സി പ​റ​യു​ന്നു.

ചോ​റും മീ​ൻ ക​റി​യും, ച​മ്മ​ന്തി​യും പൊ​തി​ച്ചോ​റാ​ക്കി ര​ണ്ടു​പൊ​തി​ത​ന്നെ ചോ​ദി​ക്കു​ന്ന​വ​ർ​ക്കു​ന​ൽ​കി വ​രു​ന്നു​ണ്ട്. തെ​രു​വി​ന്‍റെ പ​ട്ടി​ണി മാ​റ്റാ​നു​ള്ള ത​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ന് പി​ന്തു​ണ കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഫ്രാ​ൻ​സി​യും സം​ഘ​വും.

Tags : Librarians Nattuvishesham District News

Recent News

Corehub Up