x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ത്ത​പി​ടി​ത്തം നി​യ​മ​വി​രു​ദ്ധം: ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്


Published: June 17, 2026 01:33 AM IST | Updated: June 17, 2026 01:33 AM IST

പാ​ല​ക്കാ​ട്: മ​ഴ​ക്കാ​ല​ത്ത് ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന ഊ​ത്ത​പി​ടി​ത്ത​ത്തി​നെ​തി​രേ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി.

ജി​ല്ല​യി​ല്‍ പ​ട്ടാ​മ്പി, തൃ​ത്താ​ല, പെ​രി​ങ്ങോ​ട്ടു​കു​റു​ശി, ഞാ​ങ്ങാ​ട്ടി​രി, കൊ​ടു​മു​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ​ല​ക​ള്‍ ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു പി​ഴ ഈ​ടാ​ക്കി.
മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ല​മാ​യ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ഊ​ത്ത​പി​ടി​ത്തം ത​ട​യാ​ന്‍ ജി​ല്ല​യി​ലു​ട​നീ​ളം ഫി​ഷ​റീ​സ് പ​ട്രോ​ളിം​ഗ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ള ഉ​ള്‍​നാ​ട​ന്‍ ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ക്ട് പ്ര​കാ​രം മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ല​ത്ത് ഊ​ത്ത​പി​ടി​ത്തം വി​ല​ക്കി​യി​ട്ടു​ണ്ട്.
അ​ട​ക്കം​കൊ​ല്ലി വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, 20 മി​ല്ലി മീ​റ്റ​റി​ല്‍ കു​റ​ഞ്ഞ ക​ണ്ണി വ​ലി​പ്പ​മു​ള്ള വ​ല​ക​ളു​ടെ ഉ​പ​യോ​ഗം, വൈ​ദ്യു​തി ക​ട​ത്തി​വി​ട്ടു​ള്ള മ​ത്സ്യ​ബ​ന്ധ​നം, തോ​ട്ട പൊ​ട്ടി​ക്ക​ല്‍, വി​ഷം ക​ല​ക്ക​ല്‍, പൊ​തു​ജ​ലാ​ശ​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​നം, അ​ന​ധി​കൃ​ത കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി എ​ല്ലാ​വി​ധ ഊ​ത്ത​പി​ടി​ത്ത രീ​തി​ക​ള്‍​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്.

നി​യ​മം ലം​ഘി​ക്കു​ന്ന​ത് ആ​റു​മാ​സം വ​രെ ത​ട​വും 10,000 രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.
വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags : Fishing Nattuvishesham District News

Recent News

Corehub Up