ഹോളിക്രോസ് കോളജില്‍ ഗര്‍ഭാശയ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ കാമ്പയിന് സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ഹോളിക്രോസ് കോളജില്‍ വുമണ്‍ ഡെവലപ്മെന്റ് സെല്‍, നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗര്‍ഭാശയ കാന്‍സറിനെ കുറിച്ചും ആര്‍ത്തവ ശുചിത്വത്തെകുറിച്ചും ബോധവത്ക്കരണ കാമ്പയിന് നടത്തി. തിരക്കഥാകൃത്തും സിനിമാതാരവുമായ വിഷ്ണു ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. മാര്ട്ടിന് ബെര്‍ണാര്‍ഡ് അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സതീഷ് കണ്ണന് ബോധവത്കരണ ക്ലാസ് നയിച്ചു. വുമൺ ഡെവലപ്മെന്റ് സെല്‍ കോ ഓര്‍ഡിനേറ്റര്‍ സി.എസ്. ദീപ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളായ അലന് ജോര്‍ജ്, അകന്‍ഷ സൂര്യകാന്ത്, ഡെല്‍ന ഷാജു, ഫാത്തിമ ജാസ്മിന്, ഇഹ്സാന്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Kozhikode