x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു; യാ​ത്ര​ക്കാ​രി​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും പ​രി​ക്ക്


Published: June 8, 2026 05:04 AM IST | Updated: June 8, 2026 05:04 AM IST

കാ​ക്ക​നാ​ട് ക​ള​ക്‌ട്രേ​റ്റി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റും ഓ​ട്ടോ​യും.

കാ​ക്ക​നാ​ട്: ക​ള​ക്‌ട്രേ​റ്റി​ന് സ​മീ​പം കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ പ​ള്ളി​ക്ക​ര പി​ണ​ർ​മു​ണ്ട സ്വ​ദേ​ശി ഷം​സു(54)​വി​ന് ത​ല​യ്ക്കും യാ​ത്ര​ക്കാ​രിയായ കാ​ക്ക​നാ​ട് സ്വ​ദേ​ശി മ​രി​യ(35)​യു​ടെ കാ​ലി​ലു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഷം​സു​വി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​രി​യ​യെ കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ക​ള​ക്‌ട്രേ​റ്റ് സി​ഗ്ന​ൽ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​യും ഇ​ൻ​ഫോ​പാ​ർ​ക്ക് ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഷം​സു ഓ​ട്ടോ​യി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​നാ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up