x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധി​ദി​ന​ത്തി​ല്‍ മ​ല​ര്‍​ക്കെ തു​റ​ന്ന് ഡി​ഡി​ഇ ഓ​ഫീ​സ്


Published: June 8, 2026 06:27 AM IST | Updated: June 8, 2026 06:27 AM IST

തൊ​ടു​പു​ഴ: ഉ​പ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ വാ​തി​ല്‍ അ​വ​ധി ദി​വ​സ​മാ​യ ഇന്നലെ തു​റ​ന്നു​കി​ട​ന്നു. ഓ​ഫീ​സ് വ​ള​പ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ഹ​നം ലോ​ക്ക് ചെ​യ്യാ​തെ​യു​മാ​ണ് ജീ​വ​ന​ക്കാ​ര്‍ പോ​യ​ത്. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ല്‍നി​ന്ന് അ​ല്‍​പ്പം മാ​റി വ​ല​തുവ​ശ​ത്തു​ള്ള ചെ​റി​യ വാ​തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തു​റ​ന്നു​കി​ട​ക്കു​ന്നത് വ​ഴിയാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍നി​ന്ന് പോ​ലീ​സെ​ത്തി വാ​തി​ല്‍ കു​റ്റി​യി​ട്ടു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രെ​ വി​വ​ര​മ​റി​യി​ച്ചു.
അ​ട​യ്ക്കാ​ന്‍ മ​റ​ന്ന​താ​ണോ അ​തോ മോ​ഷ​ണ​ശ്ര​മ​മാ​ണോ എ​ന്ന് ഇ​ന്ന് ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യാ​ലേ അ​റി​യാ​ന്‍ സാ​ധി​ക്കൂ.

പ്ര​ധാ​ന വാ​തി​ലും ഗ്രി​ല്ലും പ​തി​വു​പോ​ലെ പൂ​ട്ടി​യ നി​ല​യി​ലാ​ണ്. സാ​ധാ​ര​ണ അ​ക​ത്തു​നി​ന്ന് പൂ​ട്ടു​ന്ന വാ​തി​ലാ​ണി​ത്. ഇ​തുവഴി നേ​രേ ക​ട​ന്നുചെ​ല്ലു​ന്ന​ത് ചെ​റി​യ ഒ​രു മു​റി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് പ്ര​ധാ​ന ഹാ​ളി​ലേ​ക്കു​മാ​ണ്. അ​ക​ത്തു​നി​ന്ന് പ്ര​ധാ​ന ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ലും തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

മു​പ്പ​തോ​ളം കം​പ്യൂ​ട്ട​റു​ക​ളും പ്ര​ധാ​ന ഫ​യ​ലു​ക​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. പ്രി​ന്‍റ​റ​ട​ക്ക​മു​ള്ള മ​റ്റ് സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഇ​വി​ടെ​യു​ണ്ട്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സും ഇ​തി​നു​ള്ളി​ലാ​ണ്. പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​കു​പ്പി​ന്‍റെ കാ​റും ലോ​ക്ക് ചെ​യ്തി​ട്ടില്ലെ​ന്ന് മ​ന​സി​ലാ​യ​ത്. സം​ഭ​വ​ത്തക്കുറിച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ഡി​ഇ അ​റി​യി​ച്ചു.

Tags : nattu vishesham DDE office opens in Malarke

Recent News

Corehub Up